കളിക്കൂട്ടുകാരോടും ആത്മമിത്രങ്ങളോടുമൊന്നിച്ചുള്ള യാത്രകൾ എക്കാലവും മധുരമുണർത്തുന്ന ഓർമകളാണ് . അതുകൊണ്ട് തന്നെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോയൊരു ഹൈദരാബാദ് യാത്ര ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്ലസ് ടു കഴിഞ്ഞ് , ഞാനും കൂട്ടുകാരും കാര്യമായി ജോലിയൊന്നുമില്ലാതെ നടക്കുന്ന സമയത്താണ് മനസ്സില്‍ ഹൈദരാബാദ് എന്ന സ്വപ്നം നാമ്പിട്ടത്. ഒരു ചെറിയ പെരുന്നാള്‍ ദിനം ഞങ്ങളുടെ സ്വപ്നങ്ങളുടെ ബോഗിയും പേറി നിസാമുദ്ധീൻ എക്സ്പ്രസ് ഹൈദരാബാദിലേക്ക് ചൂളം വിളിച്ചു പാഞ്ഞു .
കൂട്ടുകാരില്‍ ഞാനടക്കം പലര്‍ക്കുമത് ആദ്യ തീവണ്ടിയാത്രയായിരുന്നു. വിവിധ സംസ്കാരങ്ങളും ജീവിത രീതികളും നേരിട്ട് കണ്ടറിഞ്ഞു ഒരു ദിവസത്തെ യാത്ര. ഗോല്‍കൊണ്ട ഫോര്‍ട്ട്, സ്നോ വേള്‍ഡ്, ചാര്‍മിനാര്‍, ഫിലിംസിറ്റി അങ്ങനെ നിരവധി പ്ലാനിംഗ് കൊണ്ടാണ് ഇവിടെ നിന്നും ട്രെയിന്‍ കയറിയത്. ഭാഷയും സ്ഥലപരിചയവും ഇല്ലാത്തതു പ്രതീക്ഷകളെല്ലാം തകിടം മറിച്ചു. രാമോജി ഫിലിംസിറ്റിയും മൌണ്ട്ഓപെറ എന്ന വാട്ടര്‍തീം പാര്‍ക്കും മാത്രമാണ് കാണാന്‍ കഴിഞ്ഞത്. എങ്കിലും സെക്കന്തരാബാദിലെ താമസവും നഗരത്തിന്റെ നിശാഭംഗിയും, ഹൈദരാബാദ് ബിരിയാണിയുടെയും പാനി പൂരിടെയും സ്വാദും ഇന്നും നാവിന്‍തുമ്പിലുണ്ട്. ആ സൗഹൃദം ഇന്നും ഞങ്ങള്‍ നിധിപോലെ സൂക്ഷിക്കുന്നു.
കൂട്ടുകാരില്‍ പലരും ഇന്ന് ഗള്‍ഫിലാണ് മിക്കവരും കല്യാണം ഒക്കെ കഴിഞ്ഞു കുടുംബമൊക്കെയായി കഴിയുന്നു. അതിൽ പലരും പിന്നീട് പ്രവാസികളായി . എന്നിരുന്നാലും വല്ലപ്പോഴും കണ്ടു കിട്ടുന്ന ഇടവേളകളിൽ ഞങ്ങൾ പങ്കുവെക്കുന്നൊരു സ്വപ്നമുണ്ട് . അതുപോലൊരു പെരുന്നാൾ രാവിൽ ഒരിക്കൽ കൂടെ ഹൈദരാബാദിലേക്ക് പോവണമെന്ന് . ആ കാഴ്ചകളിൽ വീണ്ടും മയങ്ങണമെന്ന് . ആഗ്രഹങ്ങൾക്കും ഓർമ്മകൾക്കും ഹൈദാരാബദ് ബിരിയാണിയുടെ രുചി

Comments
Post a Comment