കൊടികുത്തിമല, പുലര്‍കാല കാഴ്ചകള്‍

കൊടികുത്തിമലയെ മുന്‍പ് പലരൂപത്തിലും ഭാവത്തിലും കണ്ടിട്ടുണ്ട്. പച്ചപ്പട്ടണിഞ്ഞു സുന്ദരിയായി നില്‍ക്കുന്ന വര്‍ഷത്തിലും, പുല്‍മേട് സ്വര്‍ണനിറമണിഞ്ഞിരിക്കുന്ന വേനലിലും പലപ്പോഴായി. പക്ഷെ കൊടികുത്തിമലക്ക് അതിനെക്കാളൊക്കെ സുന്ദരമായൊരു മുഖമുണ്ടെന്നറിഞ്ഞത് അതിന്‍റെ പുലര്‍കാല കാഴ്ചകള്‍ കാണുമ്പോഴാണ്.

പുലര്‍ച്ചെ അഞ്ചിനുമുന്‍പേ എഴുന്നേറ്റ് ചുറ്റുപാടുകള്‍ ഉണരുന്നിത്തിനു മുന്‍പേ പുറപ്പെട്ട്. മലയുടെ താഴ്വാരത്ത് വണ്ടിയൊതുക്കി ഒരാള്‍ പൊക്കത്തിലുള്ള പുല്ലിനെ വകഞ്ഞുമാറ്റി മലകയറുമ്പോള്‍ കോടമഞ്ഞിന്റെ പുതപ്പണിഞ്ഞു ആരെയും മയക്കുന്ന വശ്യതയോടെ ഉറങിക്കിടക്കുന്ന കൊടികുത്തിയെ നമുക്കുകാണാം.

മുന്‍പോട്ടു നടക്കുമ്പോള്‍ മഞ്ഞുകാരണം മുടിയൊക്കെ കുളികഴിഞ്ഞപോലെ നനഞ്ഞുകുതിര്‍ന്നിട്ടുണ്ടാവും. മുകളിലെ വാച്ച് ടവര്‍ കോടമഞ്ഞിനാല്‍ പൊതിഞ്ഞിരിക്കും. സൂര്യന്‍ മെല്ലെ തലയുയര്‍ത്തുമ്പോള്‍ കോടമഞ്ഞ് വിടവാങ്ങി, ചുറ്റിലും തൂവെള്ള മേഘങ്ങള്‍ പാല്‍ക്കടല്‍ തീര്‍ക്കുന്ന സുന്ദരകാഴ്ച ആരുടെയും മനം മയക്കും. കൂട്ടിനു ഇളം തണുപ്പും. സൂര്യരശ്മികളില്‍ പാറിക്കളിക്കുന്ന നൂറുകണക്കിന് തുമ്പികളും. ഇളംകാറ്റും.

യാത്രയില്‍ കൂട്ടായി പ്രിയസ്നേഹിതര്‍ ശരീഫും. നിസാര്‍ ദേവാലയും, അനസും.








Comments