‘കേരളാംകുണ്ട്’

ചെറിയൊരു യാത്ര, 

മലപ്പുറം ജില്ലയിലെ മലയോരഗ്രാമമായ കരുവാരകുണ്ടിലെ ‘കേരളാംകുണ്ട്’ വെള്ളച്ചാട്ടത്തിലേക്ക്. സൈലന്റ് വാലി ബഫര്‍സോണിന്റെ താഴെയുള്ള ഇവിടേക്ക് കരുവാരകുണ്ടില്‍ നിന്ന് 8 k.m ദൂരമൊള്ളൂ. 6 k.m. പിന്നിട്ടാല്‍ പിന്നെ കരിങ്കല്ലുപതിച്ച റോഡുള്ള കയറ്റമാണ്. ഓഫ്റോഡ്‌ ഡ്രൈവ് ഇഷടപെടുന്നവര്‍ക്ക് വണ്ടി ഉപയോഗിച്ച് കയറാം, ജീപ്പ് സര്‍വീസും ഉണ്ട്.

ഞങ്ങള്‍ താഴെ ബൈക്ക് നിര്‍ത്തി നടക്കാന്‍ തീരുമാനിച്ചു. ഇരുവശവും കൊക്കോ കൃഷിയും റബ്ബറും നിറഞ്ഞ വഴിയിലൂടെയുള്ള നടത്തം മനോഹരമാണ്‌. dtpc യുടെ റസ്റ്റൊറന്റും പിന്നിട്ട് പുതുതായി പണികഴിപ്പിച്ച ഇരുമ്പ് പാലം കടന്നു വെള്ളച്ചാട്ടത്തിനരികിലെത്തി. മഴകാലമല്ലാത്തതിനാല്‍ വെള്ളച്ചാട്ടം കുറവായിരുന്നെങ്കിലും പാറകള്‍ക്കിടയിലൂടെ ഒഴുകിവരുന്ന തെളിനീരില്‍ നീരാടുവാന്‍ പ്രകൃതിതന്നെ ഒരു സ്വിമ്മിംഗ്പൂള്‍ ഒരുക്കിയിട്ടുണ്ടിവിടെ. അല്പം സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് പാറയില്‍ അള്ളിപിടിച്ചു കയറി മുകളില്‍ നിന്ന് വെള്ളത്തിലേക്ക് ചാടാം. ഉയരത്തില്‍ നിന്ന് തണുത്ത വെള്ളത്തിലേക്ക്‌ ചാടാന്‍ പ്രത്യേക ത്രില്‍ ആണ്. പക്ഷെ സൂക്ഷിക്കണം.

നീരാട്ടിനു ശേഷം ചുറ്റുപാടും കുറച്ചു നേരം ചുറ്റികണ്ടു. തിരികെ ജീപ്പില്‍ താഴേക്കിറങ്ങി ബൈക്കുമെടുത്ത് മടക്കം.....











Comments